പാലക്കാട്: ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാട്ടുമന്ത സ്വദേശി മീര ആത്മഹത്യ ചെയ്തു എന്നാണ് ഭർത്താവ് അനൂപും വീട്ടുകാരും പറയുന്നത്. എന്നാൽ, മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. മീരയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ വ്യക്തമാക്കി. അതേസമയം, മീരയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.ഒരു വർഷം മുമ്പാണ് അനൂപും മീരയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനാണ് അനൂപ്. ആദ്യബന്ധത്തിൽ മീരയ്ക്ക് ഒരു മകളുണ്ട്. പ്രണയത്തിലായിരുന്നു അനൂപും മീരയും. എന്നാൽ, വിവാഹത്തിന് പിന്നാലെ അനൂപും മീരയും തമ്മിൽ വഴക്കുകൾ പതിവായിരുന്നെന്നും അനൂപ് മീരയെ മർദ്ദിക്കാറുണ്ടായിരുന്നു എന്നുമാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.ഇന്നലെ രാവിലെ ആറോടെയാണു യുവതിയെ വീട്ടിലെ വർക്ക് ഏരിയയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനൂപും അമ്മ പങ്കജവും ചേർന്നു മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചതായി പെ‍ാലീസ് പറഞ്ഞു. ഒൻപതിനു രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നു മീര മാട്ടുമന്തയിലെ സ്വന്തം വീട്ടിലേക്കു വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അന്നു രാത്രി പതിനൊന്നോടെ തിരിച്ച് അനൂപിനൊപ്പം ഭർതൃ വീട്ടിലേക്കു പോയി. അനൂപിനോട് പിണങ്ങിയാണ് മീര സ്വന്തം വീട്ടിലേക്ക് എത്തിയത്. എന്നാൽ പിണക്കം അവസാനിപ്പിച്ചായിരുന്നു അനൂപ് മടക്കിക്കൊണ്ടുപോയത്.ഇതിനു മുൻപ് അനൂപ് മീരയെ മർദിച്ചിരുന്നു. അമ്മയ്ക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാനിരിക്കെ ആണ് അനൂപ് പിണക്കം അവസാനിപ്പിക്കാൻ എത്തിയത്. പിന്നീട് അനൂപിന്റെ വീട്ടിൽ എന്താണ് നടന്നതെന്ന കാര്യത്തിലാണ് അവ്യക്തത. മരണത്തിൽ ദുരൂഹതയുണ്ടെന്നു യുവതിയുടെ കുടുംബം ആരേ‍ാപിക്കുന്നു. വിശദമായ അന്വേഷണം വേണമെന്നു മീരയുടെ അമ്മ സുശീല ആവശ്യപ്പെട്ടതിനെ തുടർന്നു ഹേമാംബിക നഗർ പെ‍ാലീസ് അവരുടെ മെ‍ാഴി രേഖപ്പെടുത്തിയിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!