തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂർക്കോണത്ത് 35 വയസുകാരനായ മകനെ പിതാവ് കൊലപ്പെടുത്തി. വലിയവിള പുത്തൻവീട്ടിൽ ഉല്ലാസ് (35)ആണ് മരിച്ചത്. പിതാവ് ഉണ്ണികൃഷ്‌ണൻ നായരാണ് മകനെ വെട്ടിക്കൊലപ്പെടുത്തിയത്. വീടിനുള്ളിൽ വെട്ടേറ്റ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മകനെ കൊലപ്പെടുത്തിയ ശേഷം പ്രതി ഉണ്ണികൃഷ്‌ണൻ തന്നെ ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി പറയുകയും ചെയ്തു. സംഭവത്തിൽ പ്രതി ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!