മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂക്കക്ക് ഇന്ന് 74-ാം പിറന്നാൾ. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് താനങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ നേരുന്നത്. 20-ാം വയസ്സിൽ ആദ്യമായി സിനിമാ ക്യാമറയുടെ മുന്നിലെത്തിയ അദ്ദേഹം 50 വർഷങ്ങളിലധികമായി ചലച്ചിത്രലോകത്ത് മുൻനിരയിലുണ്ട്. പ്രായം പോലും മമ്മൂട്ടിക്ക് മുന്നിൽ അടിയറവ് പറഞ്ഞു നിൽക്കുകയാണ്.‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’. ഏതാനും നാളുകൾക്ക് മുൻപ് മുപ്പത്തിമുക്കോടി ദൈവങ്ങൾക്ക് മുന്നിൽ മലയാളി ഒന്നടങ്കം സമർപ്പിച്ച പ്രാർത്ഥനയുടെ മേൽവിലാസമായിരുന്നു ഇത്. ഒടുവിൽ പ്രാർത്ഥനകൾക്ക് ഫലം കണ്ടു. ലാലേട്ടന്റെ ഇച്ചാക്ക നമ്മുടെ മമ്മൂക്ക അവസാന ടെസ്റ്റും പാസായി. ‘ഞങ്ങൾക്ക് അറിയാം മമ്മൂക്ക. നിങ്ങൾ പാസാകുമെന്ന്’ എന്ന് മലയാളികളും ഒന്നടങ്കം പറഞ്ഞു. സിനിമയിൽ നിന്നുള്ള ഇടവേള നൽകിയ അത്ര വേദന, രോഗം മമ്മൂട്ടിക്ക് നൽകികാണില്ല. അത്രമാത്രമുണ്ട് സിനിമയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം.പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾദിനമെന്ന് സന്തതസഹചാരിയായ എസ്. ജോർജ് പറഞ്ഞു. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്കു പോയ മമ്മൂട്ടി പൂർണ ആരോഗ്യവാനായെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. തിരിച്ചെത്തിയാൽ ഉടൻ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തിൽ ചേരുമെന്ന് സൂചനയുണ്ട്.അതെ സമയം, പിറന്നാൾദിനത്തിൽ എല്ലാവരോടും നന്ദി അറിയിച്ച് കടലിന്റെ തീരത്ത് തന്റെ ലാൻഡ് ക്രൂയിസറിൽ ചാരി നിൽക്കുന്ന ഫോട്ടോയാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്നലെ മുതൽ നടന് പിറന്നാളാശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!