സംസ്ഥാനത്തെ തെരുവുനായകൾക്ക് കൂട്ട വാക്സിനേഷനും പൊതുജനങ്ങൾക്ക് അവബോധവും നൽകുന്നതിന് ‘കാവ’ (കംപാഷൻ ഫോർ അനിമൽ വെൽഫെയർ അസോസിയേഷൻ) എന്ന സംഘടനയ്ക്ക് അനുമതി. തദ്ദേശ സ്വയംഭരണവകുപ്പാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തെരുവ് നായകളുടെ ഭീഷണിക്കെതിരെ പ്രവർത്തിക്കാൻ സംഘടനക്ക് അനുമതിനൽകിയത്. സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണവകുപ്പിന്റെ നടപടി.സിഎസ്ആർ ഫണ്ടുപയോഗിച്ച് സംസ്ഥാന വ്യാപകമായി തെരുവ് നായകളുടെ ഭീഷണിക്കെതിരായ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ‘കാവ’ അനുമതി തേടിയത്. നിബന്ധനകൾക്കു വിധേയമായാകുംപദ്ധതി നടപ്പാക്കുക. തെരുവുനായ ആക്രമണം സംസ്ഥാനത്ത് അതിരൂക്ഷമാണെന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇത് നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് എബിസി പദ്ധതിയും പേവിഷ പ്രതിരോധ വാക്സിനേഷനും നടപ്പാക്കിവരുന്നുണ്ട്.