നരിക്കുനി: കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ: എം കെ മുനീർ നടത്തുന്ന ഗ്രാമ യാത്ര ആഗസ്ത് 20 ന് നരിക്കുനിയിൽ എത്തിച്ചേരുന്നതാണ് നരിക്കുനി ഓപ്പൺ സ്റ്റേജിൽ വെച്ചാണ് പരിപാടി നടക്കുന്നത് സാധാരണക്കാരുടെ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട വിവിധങ്ങളായ അപേക്ഷകൾക്ക് അടിയന്തിരമായ വിശയങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിഹാരം കാണുന്നതിനും അല്ലാത്തവ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിലേക്ക് എത്തിച്ച് കൊണ്ട് പരിഹാരം കാണുന്നതിനും വേണ്ടിയാണ് എം എൽ എ ഇങ്ങനെയൊരു ഗ്രാമയാത്ര പഞ്ചായത്ത് തലങ്ങളിൽ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥൻമാർ യാത്രയിൽ സന്നിഹിതരായിരിക്കുന്നതാണ്. നരിക്കുനി പഞ്ചായത്തിൽ ഗ്രാമ യാത്ര എത്തുന്നത് ആഗസ്ത് 20 ന് ഉച്ചക്ക് 2 മണിക്കാണ്. ഗ്രാമയാത്ര യിൽ പരിഗണിക്കേണ്ട പ്രധാന അപേക്ഷകൾ ആഗസ്ത് 16 വരെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ചും ഗ്രാമ പഞ്ചായത്ത് മെംബർമാർ മുഖേനയും സ്വീകരിക്കുന്നതാണ് കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന പത്ര സമ്മേളനത്തിൽ പ്രസിഡണ്ട് ടി കെ സുനിൽ കുമാർ വൈസ് പ്രസിഡണ്ട് സി പി ലൈല സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മൊയ്തി നെരോത്ത്, കെ കെ സുബൈദ, ഷറീന ഈങ്ങാപ്പാറ, മുൻ പ്രസിഡണ്ട് ജൗഹർ പൂമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു