കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തിൽ അന്തരിച്ചു. കുഴഞ്ഞുവീണായിരുന്നു മരണം. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി നബീൽ (35) ആണ് മരിച്ചത്. ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞുവീണായിരുന്നു മരണം.ഉടൻതന്നെ ഫർവാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുവൈത്തിലെ അൽ സായർ കമ്പനിയിലെ ജീവനക്കാരനാണ് നബീൽ. പിതാവ് അബ്ദുറഹ്മാൻ. സഹോദരന്മാർ ഷംനാദ് , സജ്ജാദ് എന്നിവർക്കൊപ്പം ഫർവാനിയയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.