കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഷനിൽ വെച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന്റെ ഇരുകാലുകളും വേർപെട്ടു. സന്തരാഗാഛി- ഹൈദരാബാദ് സൂപ്പര്‍ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കറിനാണ് (40) പരിക്കേറ്റത്.ശനിയാഴ്ച രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്​ഫോമിലെ ടിക്കറ്റ് കൗണ്ടറിനു മുൻപിലാണ് സംഭവം നടന്നത്. കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ലാതിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ ശിവശങ്കറിന്റെ ഇരുകാലുകളും അറ്റുപോകുകയായിരുന്നു.അപകടമുണ്ടായ ഉടൻ തന്നെ കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സംഘം ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!