മുട്ടാഞ്ചേരി: ചാത്തനാപറമ്പ് പൊയിൽ താഴം ശ്രീ ചിറക്കൽ പുതുക്കോട്ട് ഭഗവതി ക്ഷേത്രം.പ്രതിഷ്ഠവാർഷികവും നവീകരണകലശവും 2023 ഫെബ്രുവരി 22,23,24,25 തിയ്യതികളിൽ ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിവിധ പൂജാവിധികളോടെ നടത്തപ്പെടുകയാണ്. ഫെബ്രുവരി 24ന് വൈകുന്നേരം 5മണിക്ക് ചിറക്കൽ പൊയിൽതാഴത്തുനിന്ന് ചെണ്ടമേളം,പാണ്ടിമേളം, കാവടിയാട്ടം തുടങ്ങിയ കലാപരിപാടികളുടെ അകമ്പടിയോടെ താലപ്പൊലി ആഘോഷവരവും.7മണിക്ക് ഗുരുതിതർപ്പണവും. 8മണിയോടുകൂടി പ്രശസ്ത കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ. തുടർന്ന് സോൾബീറ്റ്സ് കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാഷോ. 25ന് വൈകുന്നേരം 6മണിക്ക് സർപ്പബലിയോടുകൂടി ഈ വർഷത്തെ ആഘോഷപരിപാടികൾ സമാപിക്കും