കോഴിക്കോട്: മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ. ഗോതീശ്വരം സ്വദേശി ഷിംന ആണ് മരിച്ചത്. 31 വയസായിരുന്നു. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.