കോഴിക്കോട്: പേരാമ്പ്രയിൽ നിർമാണത്തിലിരുന്ന വീട്ടിൽ നിന്നും വയറിംഗ് സാധനങ്ങള്‍ മോഷ്ടിച്ച യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി ബിസ്മി ബസാര്‍ സ്വദേശി കാഞ്ഞിരമുള്ള പറമ്പില്‍ മുഹമ്മദ് നിഷാല്‍(22) ആണ് അറസ്റ്റിലായത്. പേരാമ്പ്രയിലെ പണി നടന്നുകൊണ്ടിരുന്ന ഡോ. അരുണിന്റെ വീട്ടിൽ നിന്നും വയറിംഗ് സാധനങ്ങൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാൾ പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വയറിംഗ് സാധനങ്ങളാണ് യുവാവ് ഇവിടെ നിന്നും അടിച്ചുമാറ്റിയത്. കേസ് രജിസ്റ്റർ ചെയ്ത് ഏതാനും മണികൂറുകൾക്കുള്ളിൽ തന്നെ അന്വേഷണ സംഘം പ്രതിയിലേക്കെത്തുകയായിരുന്നു.