കൊല്ലം: നിലമേൽ കുരിയോട് ടൗൺ ജുമാ മസ്ജിദിൽ ധർമ്മ പെട്ടി കുത്തിത്തുറന്ന് മോഷണം. വെള്ളിയാഴ്ച രാത്രിയിലായിരുന്നു മോഷണം നടന്നത്. പള്ളി കോമ്പൗണ്ടിന് അകത്ത് കടന്ന മോഷ്ടാവ് കാണിക്കവഞ്ചിക്കടുത്തെത്തുകയും അതിനുള്ളിൽ ഉണ്ടായിരുന്ന പണം കവർന്ന ശേഷം രക്ഷപെടുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മോഷ്ടാവ് പള്ളി പരിസരത്ത് എത്തുന്നതിന്റെയും മോഷണം നടത്തുന്നതിനിടെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.