മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ദേവസ്വം സ്ഥാപനങ്ങളിൽ 1,800 താൽകാലിക ജീവനക്കാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലുള്ള ഈ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.ഒഴിവുകളും യോഗ്യതകളുംഒഴിവുകൾ: 1,800തരം: താത്കാലികം (ദിവസ വേതനാടിസ്ഥാനത്തിൽ)പ്രായപരിധി: 18നും 65നും ഇടയിൽ ഹിന്ദുക്കളായ പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം.ശമ്പളം: പ്രതിദിനം 650 രൂപ.അപേക്ഷ സമർപ്പിക്കേണ്ട രീതിഅപേക്ഷകർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.travancoredewaswomboard.org-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ അപേക്ഷ പൂരിപ്പിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും ചേർത്ത് താഴെ പറയുന്ന വിലാസത്തിലോ ഇ-മെയിൽ ഐഡിയിലോ അയയ്ക്കാം:അയക്കേണ്ട വിലാസം:ചീഫ് എൻജിനീയർ,തിരുവിതാംകൂർ ദേവസ്വം ബോർഡ്,നന്തൻകോട്,തിരുവനന്തപുരം – 695 005.ഇ-മെയിൽ: tdbsabdw@gmail.comഅപേക്ഷയോടൊപ്പം ഒരു മെഡിക്കൽ സർട്ടിഫിക്കറ്റും ഹെൽത്ത് കാർഡും സമർപ്പിക്കേണ്ടതാണ്.