ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. ഒന്നര മണിക്കൂറോളമായി ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുകയാണ്. എട്ടുമണിയോട് കൂടിയാണ് അപകടമുണ്ടായത്. നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക.8.30 -നെത്തിയ കോഴിക്കോട് ജനശതാബ്ദി ഒന്നര മണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. നിലവിൽ ആലപ്പുഴ ജില്ലയിൽ യെല്ലോ അലേർട്ട് ആണ്. ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വിവിധ ഭാ​ഗങ്ങളിലായി മഴക്കെടുതികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!