കോഴിക്കോട്: ഓടയിലേക്ക് കാൽവഴുതിവീണ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് തടമ്പാട്ടുതാഴത്ത് ആണ് തടമ്പാട്ടുതാഴം സ്വദേശിയായ ഷമീര്‍ (46) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വഴിയരികില്‍ നിന്ന ഷമീര്‍ ഓടയിലേക്ക് വഴുതിവീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.തടമ്പാട്ടുതാഴം ടൗണില്‍ റോഡിനോടുചേര്‍ന്നുള്ള ഓടയില്‍ വീണാണ് അപകടമുണ്ടായത്. മഴയായതുകൊണ്ടുതന്നെ ഓട നിറഞ്ഞ് ഒഴുകുകയായിരുന്നു. വൈകുന്നേരം ടൗണിലെത്തിയ ഷമീര്‍ ഓടയുടെ വശത്തായി നില്‍ക്കുകയായിരുന്നു. പെട്ടെന്ന് കാല്‍വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.വെള്ളത്തിലേക്ക് വീണ ഷമീര്‍ ഒഴുക്കില്‍ പെട്ടെന്നുതന്നെ ഓടയുടെ മൂടിയുള്ള ഭാഗത്തേക്ക് നീങ്ങിപ്പോകുകയും അതിനുള്ളില്‍ പെട്ടുപോവുകയുമായിരുന്നു. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഷമീറിന് അപസ്മാരം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!