താമരശ്ശേരി: കൊട്ടാരക്കാത്ത് മദ്യലഹരിയിൽ പിതാവ് മകനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചു.കൊട്ടാരക്കാത്ത് പാലത്തിനു സമീപം താമസിക്കുന്ന റാഷിദ് (24) നാണ് കൈക്കും, കാലിന്റെ തുടക്കും കുത്തേറ്റത്. വയറിന് നേരെ കത്തി കൊണ്ട് കുത്താൻ തുനിഞ്ഞപ്പോൾ കൈ കൊണ്ട് തടയാൻ ശ്രമിച്ച അവസരത്തിലാണ് കൈക്കും, കാലിനും കുത്തേറ്റത്, വല്യുമ്മയുമായി പിതാവ് നൗഷാദ് വഴക്കുണ്ടാക്കുമ്പോൾ തടയാൻ ശ്രമിച്ചപ്പോഴാണ് പിതാവ് മകനു നേരെ തിരിഞ്ഞത്.ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. റാഷിദും, പിതാവിന്റെ ഉമ്മയുമാണ് വീട്ടിൽ താമസം. പിതാവ് കൊടുവള്ളിക്ക് സമീപം മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയാണ്, ഇടക്ക് മാത്രമാണ് കൊട്ടാരക്കോത്ത് വീട്ടിൽ എത്താറുള്ളത്.വീട്ടിൽ എത്തുമ്പോഴെല്ലാം മദ്യലഹരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് എന്ന് നാട്ടുകാർ പറയുന്നു.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഷിദ് അപകടനില തരണം ചെയ്തു. പിതാവ് നിഷാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!