നരിക്കുനി താമരശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസ് ജീവനക്കാരാണ് യാത്രക്കാരൻ കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ ആശുപത്രി എത്തിച്ച് മാതൃകയായത്, നരിക്കുനി താമരശ്ശേരി റൂട്ടിലെ യാത്രയ്ക്കിടെ കാന്തപുരത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ഉടൻതന്നെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി, അൽ അമീൻ ബസ് തൊഴിലാളി കാതുകുളങ്ങര സ്വദേശിയായ സെയ്ദ് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു ഈ മാതൃക പ്രവർത്തനം,