തിരുവനന്തപുരം: കാലങ്ങളായുള്ള യാത്രക്കാരുടെ ഒരു വലിയ പ്രശ്നത്തിന് ഒടുവിൽ പരിഹാരമാകുന്നു. കെഎസ്ആർടിസി ബസുകളിലെ ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച നിർദേശം ഡിപ്പോകൾക്ക് നൽകി. യാത്രാക്കാരുടെ സൗകര്യാർത്ഥം അവ‍ർക്ക് ബസിൽ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുക. കെസ്ആർടിസി ബസുകളിൽ ചിലതിൽ കയറാൻ ആരോഗ്യമുള്ളവർക്ക് പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇത് ഇരട്ടി ദുരിതമാണെന്നും പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി.മോട്ടോർ വാഹന നിയമ പ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പിൽ നിന്ന് 25 സെന്റിമീറ്ററിൽ കുറയാനും, 40സെന്റിമീറ്ററിൽ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ. ചില കെഎസ്ആർടിസി ബസുകളിൽ 40 സെന്റിമീറ്ററിന് മുകളിലാണ് ആദ്യ ചവിട്ടുപടി. ഇതിൽ രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണ് വ്യവസ്ഥ. എന്നാൽ,വിഷയത്തിൽ മെക്കാനിക്കൽ ജീവനക്കാരുടെ അഭിപ്രായത്തിൽ പഴയ ബസുകളിൽ ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ സ്പ്രിങ് പ്ലേറ്റുകളിൽ വരുന്ന മാറ്റം കാരണം വീണ്ടും ഉയരം കൂടാൻ സാധ്യതയുണ്ടെന്നും അഭിപ്രായമുണ്ട്. ഉയരം കുറയ്ക്കാനുള്ള സൗകര്യങ്ങൾ ഉടൻ ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!