കോഴിക്കോട്: മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാരും അന്വേഷണ പരിധിയിലെന്ന് റിപ്പോർട്ട്. വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഓരോ ഡ്രൈവർമാരാണ് അന്വേണപരിധിയിലുള്ളതെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മലാപറമ്പ് പെൺവാണിഭക്കേസിലെ മുഖ്യപ്രതി ബിന്ദുവിന്റെ മൊബൈലിൽ ഇവർക്ക് സംഭവവുമായി ബന്ധമുള്ളതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്‌മെന്റിൽ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരാണ് അറസ്റ്റിലായത്. അപ്പാർട്ട്‌മെന്റിൽ സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. കോഴിക്കോട് സ്വദേശിയുടേതായിരുന്നു അപ്പാർട്ട്‌മെന്റ്. രണ്ട് വർഷം മുൻപ് ബഹ്‌റൈൻ ഫുട്‌ബോൾ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്ക് അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് നൽകുകയായിരുന്നു.ഒന്നരമാസം മുൻപായിരുന്നു ഇവിടെ സ്ത്രീകൾ എത്തി തുടങ്ങിയത്. പ്രധാനമായും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു സ്ത്രീകൾ ഇവിടെ എത്തിയിരുന്നത്. ഫ്‌ളാറ്റ് ഉടമയ്ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയായിരുന്നു സംഘം വാടക നൽകിയിരുന്നത്.ബിന്ദുവാണ് സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയെന്ന് പൊലീസ് പറഞ്ഞിരുന്നു. ബിന്ദു നേരത്തേയും ഇത്തരത്തിൽ സെക്‌സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ബിന്ദു ഒഴികെയുള്ള പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ബിന്ദു നിലവിൽ റിമാൻഡിലാണ്. വയനാട് സ്വദേശിനി ബിന്ദു നേരത്തേയും സമാന കേസുകളിൽ പ്രതിയാണ്. മറ്റു ജില്ലകളിലും ഇവർ ഇത്തരം കേന്ദ്രങ്ങൾ നടത്തിയിരുന്നോ എന്നകാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.അപ്പാർട്ട്മെൻറ് വാടകയ്ക്ക് എടുത്തയാൾ ഉടമയ്ക്ക് നൽകിയ വിവരങ്ങളിൽ പലതും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപ്പാർട്ട്മെൻറ് വാടകയ്ക്ക് എടുത്തയാൾ വിദേശത്താണ്. അപ്പാർട്ട്മെൻറിൻറെ സുപ്പർവൈസറായാണ് ഇയാൾ ബിന്ദുവിനെ എത്തിച്ചത്. ഇയാളും ബിന്ദുവുമായുള്ള സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കുകയാണ്. ഇയാൾക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.മെഡിക്കൽ കോളജ് പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിന് ബിന്ദുവിൻറെ പേരിൽ നേരത്തെയും കേസുണ്ട്. വയനാട്ടിൽ ചെക്ക് കേസും കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ വ്യാജ സ്വർണം പണയം വെച്ച കേസിലും പ്രതിയാണ് ബിന്ദു. മലാപ്പറമ്പ് കേസിൽ അറസ്റ്റിലായ എട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ചു.തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നും യുവതികളെ എത്തിച്ചാണ് സംഘം പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. പ്രതിമാസം 1.15 ലക്ഷം രൂപ വാടക നൽകിയാണ് സംഘം ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നത്. ഒരു തവണ ലൈം​ഗികബന്ധത്തിലേർപ്പെടുന്നതിന് 3500 രൂപയാണ് ഇടപാടുകാരിൽ നിന്നും വാങ്ങിയിരുന്നത്. യുവതികൾക്ക് ഒരു ഇടപാടുകാരനെ സ്വീകരിക്കുന്നതിന് ആയിരം രൂപ നൽകും. ഓരോ ദിവസവും ശരാശരി ഇരുപത്തഞ്ചേളം പുരുഷന്മാർ ഇവിടെയെത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.വയനാട് ഇരുളം സ്വദേശി ബിന്ദുവാണ് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരി. സംഘത്തിലുണ്ടായിരുന്ന കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. അതേസമയം, പിടിയിലായവർക്കെല്ലാം കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഒരു മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഫ്ലാറ്റ്.റിസപ്ഷനിലെത്തിയ പൊലീസ് കൗണ്ടറിൽ ഇരുന്ന മൂന്നു പേരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്ഐ എൻ.ലീലയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഫ്ലാറ്റിൽ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഓടിപ്പോയി. മുറിയിൽ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തു. രണ്ടു വർഷം മുൻപാണ് സംഘം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്നും ക‍ൃത്യമായി വാടക നൽകിയിരുന്നതായും ഫ്ലാറ്റ് ഉടമ പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!