കണ്ണൂർ: എംടിഎംഎയുമായി നാല് പേർ എക്‌സൈസിന്റെ പിടിയിൽ. പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന സംഘത്തെയാണ് എക്സൈസ് പിടികൂടിയത്. റെയ്‌ഡിൽ ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത്. പ്രതികൾ ലഹരി വിൽപ്പന നടത്തിയതായും എക്സൈസ് കണ്ടെത്തി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിൻറെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് വീടുകളിൽ നിന്ന്ഇറങ്ങിയതാണ് ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ മുറിയെടുത്ത് ഇവർ മയക്കു മരുന്ന് ഉപയോഗിച്ച് വരികയായിരുന്നു. പ്രദേശത്തെ വിവിധ ലോഡ്ജുകളിലായി പ്രതികൾ മുറി എടുത്തതായി കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് വരുത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകൾ വീട്ടിൽ കള്ളം പറഞ്ഞാണ് ലോഡ്ജിലേക്ക് പോയത്. റഫീനയുടെ വീട്ടിൽ നിന്ന് ഫോൺകോളുകൾ വരുമ്പോൾ താൻ ജസീനയുടെ വീട്ടിലാണെന്നും, പെരുന്നാൾ ആഘോഷിക്കാൻ പോകുകയാണെന്നുമാണ് ഇവർ പറഞ്ഞത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!