കോഴിക്കോട്: വടകരയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 15 വയസുകാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ്‌ ഷജൽ ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഷജൽ ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ടത്. പുത്തന്നൂരിൽ വെച്ച് ഒരു ടെലഫോൺ പോസ്റ്റിൽ വാഹനം ഇടിക്കുകയായിരുന്നു. അയൽവാസിയായ ഒരാളുടെ സ്കൂട്ടറായിരുന്നു കുട്ടി ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!