കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ നിന്ന് കഴിഞ്ഞ മാസം 12 മുതൽ കാണാതായ 15 വയസുകാരിയെപ്പറ്റി യാതൊരു വിവരവുമില്ല. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കുട്ടിയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രുതിയെ ആണ് കാണാതായത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ കുമ്പള പോലീസിൽ പരാതി നൽകിയിരുന്നു. എത്രയും വേഗം മകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.2025 ഫെബ്രുവരി പന്ത്രണ്ടാം തിയതി മുതലാണ് പൈവളിഗെ മണ്ടേകാപ്പില്‍ ശ്രേയയെ കാണാതായത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറയുന്നു. പ്രദേശവാസിയായ 42 വയസുകാരനെയും പെണ്‍കുട്ടിയെ കാണാതായ അതേ ദിവസം മുതല്‍ കാണാതായിട്ടുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കൾ കുമ്പള പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടരുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുമ്പള പൊലീസില്‍ വിവരം അറിയിക്കണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!