കോഴിക്കോട്: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപമുള്ള വീട്ടിൽ നിന്നും കുരുമുളക് മോഷ്ടിച്ചു. പട്ടാപ്പകലായിരുന്നു മോഷണം. യുവാവിനോടൊപ്പം ബൈക്കിൽ എത്തിയ യുവതിയാണ് മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വീടിന് സമീപം ബൈക്കിൽ വന്നിറങ്ങിയ യുവതി ഹെൽമറ്റ് മാറ്റാതെ വീടിന്റെ മുറ്റത്തേയ്ക്ക് പ്രവേശിച്ച ശേഷം വീട്ടുമുറ്റത്ത് ഉണക്കാനിട്ട കുരുമുളക് ചാക്കിലാക്കി കൊണ്ട് പോകുകയായിരുന്നു. നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നും ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് കുരുമുളക് മോഷണം പോയത്. സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാർ കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!