ഇന്ന് മാർച്ച് എട്ട്, ലോകം അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. ലോകമെമ്പാടുമുള്ള സ്ത്രീകൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ് ഈ ദിനം. എല്ലാ വർഷവും ഈ ദിവസത്തിൽ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിവിധ നേട്ടങ്ങൾ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന ഒരു ദിവസം കൂടിയാണിത്.പുരുഷനെ പോലെ തന്നെ അവകാശങ്ങളും സ്വാതന്ത്ര്യവും തങ്ങൾക്കുമുണ്ടെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നത്. 1990 മുതലാണ് മാർച്ച് 8 രാജ്യാന്തര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യാന്തര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ലോകത്തെ എല്ലാ വനിതാ സംഘടനകളെയും സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്നവരേയും ഒന്നിപ്പിച്ചാണ് വനിതാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്.ആദ്യം ഇന്റർനാഷണൽ വർക്കിങ് വിമൻസ് ഡേ എന്ന പേരിൽ ജോലി ചെയ്യുന്ന വനിതകളുടെ ദിനമായാണ് ഇത് ആഘോഷിച്ചിരുന്നത്. 1909 ഫെബ്രുവരി 28ന് ന്യൂയോർക്കിലാണ് ഒരു പരിപാടിയിൽ വനിതാ ദിനം ആദ്യം കൊണ്ടാടിയത്. 1977ൽ ഐക്യരാഷ്‌ട്ര സഭ വനിതാ ദിനമായി സ്വീകരിക്കുന്നതു വരെ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ് ഇത് ആഘോഷിച്ചിരുന്നത്. റഷ്യ അടക്കമുളള നിരവധി രാജ്യങ്ങളിൽ വനിതാ ദിനം ദേശീയ അവധി ദിനമാണ്.എല്ലാവർഷവും മാർച്ച് എട്ടിനാണ് വനിതാ ദിനമെന്നും, സ്ത്രീശാക്തീകരണത്തിൻറെ ഭാഗമായാണ് വനിതാ ദിനം ആചരിക്കുന്നതെന്നും നമ്മൾക്കറിയാം. എന്നാൽ എന്തുകൊണ്ടാണ് മാർച്ച് എട്ട് എന്ന ദിവസം വനിതാ ദിനമായി തെരഞ്ഞെടുത്തതെന്ന് ചിലർക്കെങ്കിലും അറിയില്ലായിരിക്കും.ഇന്ന് കാണുന്ന തരത്തിൽ വനിതാ ദിനത്തിന് ആഗോള ശ്രദ്ധ കിട്ടിയത്, 1975ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ്. എന്നാൽ ഇതിനും മുന്നേ തന്നെ വനിതാ ദിനമായി മാർച്ച് എട്ട് ആചരിച്ച് വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തോടെ ഇതിന് കൂടുതൽ പ്രചാരം ലഭിക്കുകയും പ്രത്യേക തീമുമായി ആഘോഷം സംഘടിപ്പിക്കുകയുമായിരുന്നു.1975ലാണ് യുൻ വനിതാ ദിനം അംഗീകരിച്ചതെങ്കിലും ആ യാത്ര ആരംഭിച്ചത്, വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിൽ നിന്നാണ്. അതും 1500 സ്ത്രീകൾ നടത്തിയ ഒരു തൊഴിലാളി ജാഥയിൽ നിന്ന്. തൊഴിൽ സമയം, വേതനം, വോട്ടവകാശം എന്നീ അവകാശങ്ങൾ ഉയർത്തിയായിരുന്നു വനിതകളുടെ ഈ റാലി. പിന്നീട് അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടി രാഷ്ട്ര വനിതാ ദിനം പ്രഖ്യാപിച്ചു.1910ൽ കോപ്പൻഹേഗനിൽ നടന്ന വനിതാ തൊഴിലാളികളുടെ അന്താരാഷ്ട്ര കോൺഫറൻസിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകയും സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ നായികയുമായ ക്ലാര സീത്കിനാണ് അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയം ഉയർത്തുന്നത്. അങ്ങനെ 1911ൽ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കപ്പെട്ടു. പിന്നീട് 1917 മാർച്ച് എട്ടിന് റഷ്യയിലെ പെട്രോഗ്രഡിൽ സ്ത്രീകൾ ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടി നടത്തിയ ഒരു സമരം വനിതാ ദിനത്തിൻറെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കുന്നു. റഷ്യൻ വിപ്ലവത്തിൻറെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നതും വനിതകൾ നടത്തിയ ഈ റാലിയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!