റിയാദ്: സൗദി അറേബ്യയിലെ യാംബു റോയൽ കമീഷനിൽ മലയാളി കുടുംബം താമസിക്കുന്ന വില്ലയിൽ മോഷണം. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍റെ റോയൽ കമീഷൻ ക്യാമ്പ് ഫൈവിലെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച നടത്തിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.ഷംസുദ്ദീനും കുടുംബവും ഷോപ്പിങ്ങിനും മറ്റാവശ്യങ്ങൾക്കും വേണ്ടി പുറത്തുപോയത് മനസിലാക്കിയാണ് കള്ളന്മാർ അകത്ത് കയറിയതെന്ന് മനസിലാവുന്നു. വീടിന്‍റെ വാതിലിന്‍റെ താഴ് മറ്റൊരു താക്കോൽ ഉപയോഗിച്ച് വിദഗ്ദമായി തുറന്നാണ് തസ്കരന്മാർ അകത്ത് കയറിയതെന്ന നിഗമനത്തിലാണ്. സംഭവം അറിഞ്ഞയുടനെ ഷംസുദ്ദീൻ പൊലീസിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ പൊലീസും ഫിംഗർ പ്രിൻറ് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പരിശോധനകൾ പൂർത്തിയാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!