താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി.സുരക്ഷാ കാരണങ്ങള്‍ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പ്രതികളുടെ പരീക്ഷ കേന്ദ്രം താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട് യൂത്ത് കോൺഗ്രസും എം എസ് എഫും പ്രതിഷേധം നടത്തിയതിന് പിന്നാലെ പോലീസ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. പ്രതികളായ വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ താമരശ്ശേരിയിൽ എത്തിയാൽ തടയും എന്നായിരുന്നു യുവജന സംഘടനകളുടെ പ്രഖ്യാപനം,