പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൂട്ടക്കൊലപാതകം. പത്തനംതിട്ടയിൽ കലഞ്ഞൂർ പാടത്താണ് സംഭവം. ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തിൽ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനിൽ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.ഇക്കഴിഞ്ഞ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ബൈജുവിന്റെ അയൽവാസിയാണ് കൊല്ലപ്പെട്ട വിഷ്ണു. വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ബൈജു തന്നെയാണ് വിവരം സു​ഹൃത്തുക്കളെ വിളിച്ചറിയിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!