ഹൃദയഭേദകമായിരുന്നു ആ കാഴ്ച… തിങ്കളാഴ്‌എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുമ്ബോള്‍, എളേറ്റില്‍ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ 49-ാം നമ്ബർ പരീക്ഷാഹാളിലെ ഏറ്റവും പുറകിലെ ബെഞ്ചില്‍ പരീക്ഷയെഴുതാൻ മുഹമ്മദ് ഷഹബാസ് ഉണ്ടാകില്ല. ഷഹബാസിന്റെ ഓർമ്മകള്‍നിറഞ്ഞ പരീക്ഷാമുറിയിലെ ബോർഡില്‍ ഹൃദയംനുറുങ്ങുന്ന വേദനയോടെ സ്കൂളിലെ ജീവനക്കാരൻ അബ്ദുള്‍ റഹീം, ഷഹബാസിന്റെ രജിസ്റ്റർ നമ്ബറെഴുതി -628307.ഇരുപതു കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള ഹാളിലെ അവസാനവിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. അതുകൊണ്ടുതന്നെ ഷഹബാസിന്റെ നമ്ബർ ക്ലാസ് റൂമിലെ ബോർഡിലും ഇടംപിടിച്ചിരുന്നു. 21-നു സമാപിച്ച മാതൃകാപരീക്ഷയ്ക്ക് ഷഹബാസ് ഇരുന്നത് ഇതേ ഹാളിലെ ഏറ്റവും പിന്നിലെ ബെഞ്ചിലായിരുന്നു.പരീക്ഷയെഴുതാനെത്തുന്ന വിദ്യാർഥികളില്‍ സമ്മർദംകുറയ്ക്കാൻ മാതൃകാ പരീക്ഷയെഴുതിയ ക്ലാസ്മുറിയിലെ അതേ ഇരിപ്പിടംതന്നെയാണ് പൊതുപരീക്ഷയ്ക്കും നിശ്ചയിച്ചിരുന്നത്. പരീക്ഷാഹാളിലെ മറ്റു ഡസ്കുകളിലെഴുതിയ രജിസ്റ്റർ നമ്ബർ മാഞ്ഞുതുടങ്ങിയിരുന്നു.പക്ഷേ, ഇടതുവശത്തെ, ഏറ്റവും പിന്നിലെ ഡെസ്കില്‍ ആ രജിസ്റ്റർ നമ്ബർമാത്രം മായാതെ അവിടെയുണ്ടായിരുന്നു -ഇനിയൊരിക്കലും പരീക്ഷയെഴുതാൻ എത്തില്ലെന്നുറപ്പുള്ള ഷഹബാസിനെയും കാത്ത്…

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!