കൊ​ച്ചി: ഐഎസിലെ നിർണായക പോരാട്ടത്തിൽ മഞ്ഞപ്പടയ്ക്ക് വമ്പൻ ജയം. ഗ്രീ​ക്ക് താ​രം ദി​മി​ത്രി​യോ​സ് ഡ​യ​മ​ൻറ​ക്കോ​സി​ൻറെ ഇ​ര​ട്ട ഗോ​ൾ കരുത്തിലാണ് മഞ്ഞപ്പട വിജയം നേടിയത്. ​നോ​ർത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ സ്വ​ന്തം മൈ​താ​ന​ത്ത് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ത​ക​ർ​ത്തു.ലീ​ഡെ​ടു​ക്കാ​നു​ള്ള സു​വ​ർണാ​വ​സ​ര​ങ്ങ​ൾ ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ ല​ഭി​ച്ചെ​ങ്കി​ലും 42-ാം മി​നി​റ്റി​ലും 44-ാം മി​നി​റ്റി​ലും വ​ല കു​ലു​ക്കി ദിമിത്രിയോസ് ഡ​യ​മ​ൻറ​ക്കോ​സ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വി​ജ​യ​മൊ​രു​ക്കി​യ​ത്. വി​ജ​യ​ത്തോ​ടെ ടീം ​പോ​യ​ൻ​റ് പ​ട്ടി​ക​യി​ൽ വീ​ണ്ടും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നേ​ര​ത്തെ മും​ബൈ സി​റ്റി​ക്കെ​തി​രെ​യും എ​ഫ്സി ഗോ​വ​ക്കെ​തി​രെ​യും പ​രാ​ജ​യ​പ്പെ​ട്ട ടീം ​പോ​യി​ൻറ് പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് വീ​ണി​രു​ന്നു. പ്ലേ ​ഓ​ഫി​ന് മു​മ്പ് ഇ​നി 6 മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​യു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഈ ​വി​ജ​യം വ​ലി​യ ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്.ജി​യാ​ന്നു​വി​നെ​യും ദി​മി​ത്രി​യോ​സ് ഡ​യ​മ​ൻറ​ക്കോ​സി​നേ​യും ആ​ക്ര​മ​ണ​ത്തി​ന് നി​യോ​ഗി​ച്ച് 4-2-2 ശൈ​ലി​യി​ലാ​ണ് ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ച് ത​ൻറെ ടീ​മി​നെ അ​ണി​നി​ര​ത്തി​യ​ത്. ക​ര​ൺജി​ത് സിം​ഗ് ഗോ​ൾവ​ല കാ​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ മ​ല​യാ​ളി താ​രം കെ.​പി. രാ​ഹു​ലും ആ​ദ്യ ഇ​വ​ല​നി​ൽ ഇ​ടം​പി​ടി​ച്ചു. ഹോം ​ഗ്രൗ​ണ്ടി​ൽ തു​ട​ക്കം മു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നെ​ങ്കി​ലും നോ​ർത്ത് ഈ​സ്റ്റ് ഗോ​ളി അ​രി​ന്ദം ഭ​ട്ടാ​ചാ​ര്യ​യെ മ​റി​ക​ട​ന്ന് വ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യി​ല്ല. 33-ാം മി​നു​റ്റി​ൽ ലൂ​ണ​യു​ടെ മ​ഴ​വി​ൽ ഫ്രീ​കി​ക്കി​ൽ ഗോ​ൾ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും പ​ന്ത് ഗോ​ളി​യു​ടെ കൈ​ക​ളി​ൽ അവസാ​നി​ച്ചു.പി​ന്നാ​ലെ ഗ്യാ​ല​റി​യി​ൽ ആ​ർ​ത്തു​വി​ളി​ച്ച ആ​രാ​ധ​ക​ർ​ക്ക് ആ​ഘോ​ഷി​ക്കാ​ൻ ആ​ദ്യ ഗോ​ളെ​ത്തി. 42-ാം മി​നി​റ്റി​ൽ ബ്രൈ​സ് മി​റ​ണ്ട​യു​ടെ അ​സി​സി​റ്റി​ൽ ദി​മി​ത്രി​യോ​സി​ൻറെ ഫി​നി​ഷ്. ര​ണ്ട് മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം അ​ഡ്രി​യാ​ൻ ലൂ​ണ​യു​ടെ പാ​സി​ൽ നി​ന്ന് ദി​മി​ത്രി​യോ​സ് നോ​ർ​ത്ത് ഈ​സ്റ്റി​ന് മേ​ലു​ള്ള പ്ര​ഹ​രം ഇ​ര​ട്ടി​യാ​ക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!