കണ്ണൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വന്നു മരിച്ചു. ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീട്ടുകിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ആണ് ഷാജിയെ പുറത്തെടുത്തത്. തുടർന്ന് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ രാധ. സംസ്കാരം പിന്നീട്.