രാജാക്കാട് : വീട്ടുകാർ വഴക്കുപറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ചു.മാങ്ങാത്തൊട്ടി ഒട്ടാത്തി സ്വദേശി അമൽജിത്ത് ബൈജു (12)ആണ് ചികിത്സയിലിരിക്കെ മരിച്ചത്.കഴിഞ്ഞ 18 ആയിരുന്നു സംഭവം :വീട്ടുകാർ പഠിക്കാൻ പറഞ്ഞതിന് സ്വന്തം മുറിയിലെ വാതിലിന്റെ കൊളുത്തിൽ തൂങ്ങുകയായിരുന്നു.തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തൂങ്ങി മരണമാണെന്ന് ഉടുമ്പൻചോല പോലീസ് അറിയിച്ചു. മുരിക്കുംതൊട്ടി മോൻഫോർട്ട് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു അമൽജിത്ത്…