കൽപ്പറ്റ: പൂക്കച്ചവടക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പൂക്കച്ചവടം നടത്തുന്ന എം.സി. അനിൽ (38) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെയാണ് സംഭവം. ബസ് ​സ്റ്റാൻഡ് പരിസരത്തെ സ്വന്തം സ്ഥാപനമായ പൊന്നു ഫ്ളവർ ഷോപ്പിന് സമീപം താമസസ്ഥലത്താണ് അനിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിഗമനത്തിലെത്തിയിരിക്കുന്നത്. കൽപറ്റ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. ഇന്ന് വിൽപ്പനക്കായുള്ള പൂക്കൾ ഇറക്കിയിരുന്നതായും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സമീപത്തുള്ളവർ പ്രതികരിച്ചു. രാവിലെ കട തുറക്കാൻ വൈകുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് അനിലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!