തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ടെെംടേബിളിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ പാമ്പൻ പാലം കമ്മീഷൻ ചെയ്ത ശേഷമേ ട്രെയിൻ രാമേശ്വരം വരെ യാത്ര ചെയ്യൂ. എറണാകുളത്ത് അവസാനിക്കുന്ന പുനെ സർവ്വീസുകൾ കോട്ടയത്തേക്ക് നീട്ടുന്നത് പരിഗണിച്ചെങ്കിലും റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ടെെംടേബിളിൽ ഉൾപ്പെടുത്തിയിട്ടില്ല.