പാലക്കാട്: കുറുക്കൻ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. ചളവ ഗവ. യു പി സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപികയായ സുനിതയാണ് (44) മരിച്ചത്. അലനല്ലൂർ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയിൽ പുളിക്കൽ ഷാജേന്ദ്രന്റെ ഭാര്യയാണ് സുനിത.ശനിയാഴ്ച്ചയാണ് സുനിത അപകടത്തിൽപെട്ടത്. ​ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവെ വട്ടമണ്ണപ്പുറത്ത് വെച്ചാണ് കുറുക്കൻ കുറുകെ ചാടി അപകടം ഉണ്ടായത്. തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഞായറാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കൾ – രോഹിണി, അജന്യ. മരുമകൻ – അഖിൽ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!