റാസൽഖൈമ: യുഎഇയിൽ ചെറുവിമാനം തർന്നുവീണ് ഇന്ത്യക്കാരനായ യുവാവിനും പാകിസ്ഥാനി യുവതിക്കും ദാരുണാന്ത്യം. യുഎഇയിലെ റാസൽഖൈമയിലാണ് സംഭവം. സുലൈമാൻ അൽ മാജിദ്(26) ആണ് മരിച്ച ഇന്ത്യക്കാരൻ. യുഎഇയിൽ ജനിച്ചു വളർന്ന സുലൈമാൻ അൽ മാജിദ് ഡോക്ടറാണ്. വിമാനത്തിന്റെ പൈലറ്റായിരുന്നു മരിച്ച പാകിസ്ഥാനി യുവതി. ഇരുവരും സഞ്ചരിച്ചിരുന്ന ജസീറ ഏവിയേഷൻ ക്ലബിൻറെ ചെറുവിമാനം റാസൽഖൈമയിൽ കടലിൽ തകർന്നുവീഴുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 2ന് ബീച്ചിനോട് ചേർന്ന കോവ് റൊട്ടാന ഹോട്ടലിനടുത്ത് നിന്ന് പറന്നുയർന്നയുടനാണ് രണ്ട് സീറ്റുകളുള്ള ചെറുവിമാനം തകർന്നുവീണത്. ഡോ.സുലൈമാനാണ് വിമാനം വാടകയ്ക്കെടുത്തത്. മകൻ വിമാനം പറപ്പിക്കുന്നത് കാണാൻ പിതാവ് മാജിദ് മുഖറവും മാതാവും ഇളയ സഹോദരനും ഏവിയേഷൻ ക്ലബിലെത്തിയിരുന്നു.സംഭവത്തെക്കുറിച്ച് എയർ ആക്സിഡൻറ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. അപകട കാരണം കണ്ടെത്താൻ വർക്ക് ടീമുകളും ബന്ധപ്പെട്ട അധികാരികളും അന്വേഷണം തുടരുകയാണ്. മരിച്ച രണ്ട് പേരുടെയും കുടുംബങ്ങൾക്ക് ജിസിഎഎ അനുശോചനം അറിയിച്ചു. ഷാർജയിലാണ് സുലൈമാന്റെ കുടുംബം താമസിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!