കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഇന്ന് പുലർച്ചെ മുതൽ അതിശക്തമായ മഴ. വിലങ്ങാട് മലയോരത്തും വന മേഖലയിലും അതിശക്തമായ മഴയെന്നാണ് റിപ്പോർട്ട്. വിലങ്ങാട് ടൗൺ പാലം വെള്ളത്തിനടിയിലായി. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20 ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചു.വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്. ആറു കുടുംബങ്ങളിലെ 30 ഓളം പേരെ മഞ്ഞകുന്ന് പാരിഷ് ഹാളിലും വിലങ്ങാട് സെൻ്റ് ജോർജ് സ്കൂളിലുമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!