അരങ്ങു വിട്ട് അടുക്കള കയ്യടക്കാൻ ആപ്പിള്‍. ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ ടിവി, എയര്‍പോഡ്‌സ് ഗാഡ്‌ജെറ്റുകൾ അവതരിപ്പിച്ച ആപ്പിൾ ഇതാ അടുത്തതായി റോബോട്ടുകളെ ഇറക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ അടുത്ത ലക്ഷ്യം റോബട് നിര്‍മാണം ആയിരിക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ അറിയിച്ചു.ഭക്ഷണം കഴിച്ച പാത്രങ്ങളും, മുഷിഞ്ഞ തുണിയും വരെ വൃത്തിയാക്കാന്‍ കെല്‍പ്പുള്ള തരം റോബട്ടുകളെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ പ്രാരംഭ നടപടികള്‍ ആപ്പിള്‍ ആരംഭിച്ചു എന്നാണ് അവകാശപ്പെടുന്നത്. ഇനി എന്ത് ഉല്‍പ്പന്നമാണ് ഉണ്ടാക്കേണ്ടത് എന്ന ചിന്തയാണ് പുതിയ പാതയില്‍ സഞ്ചരിക്കുന്ന കാര്യം കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്.നിലവിലുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആപ്പിളിന് ശ്രമിച്ചുകൊണ്ടേ ഇരിക്കാം. അവയുടെ വലുപ്പം കുറയ്ക്കാനോ, ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാനോ, പ്രൊസസറുകളുടെ കരുത്തു വര്‍ദ്ധിപ്പിക്കാനോ ഒക്കെ ശ്രമിക്കാം. അത്തരം വെല്ലുവിളികളല്ല പുതിയൊരു ഉല്‍പ്പന്നവുമായി മാര്‍ക്കറ്റിലെത്തണമെങ്കില്‍ നേരിടേണ്ടിവരുന്നത്.പരാജയം വഴികാട്ടുമോ?വര്‍ഷങ്ങള്‍ യത്‌നിച്ചെങ്കിലും സ്വയം ഓടുന്ന കാറുണ്ടാക്കാനുളള ആപ്പിളിന്റെ ശ്രമം പാളിപ്പോയത് ലോകം കണ്ടു. എന്നാല്‍, ഈ കാര്‍ നിര്‍മാണത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളാണ് റോബട്ടിക്‌സ് എന്ന പുതിയ മേഖലയിലേക്ക് ആപ്പിളിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. സ്വന്തമായി ചലിക്കാന്‍ ശേഷിയുള്ള ഉല്‍പ്പന്നം എന്ന ഗണത്തിലായിരിക്കും ആപ്പിള്‍ ഇതിനെ പെടുത്തുക.ആപ്പിള്‍ കാറിനു പിന്നിലുള്ള സങ്കല്‍പ്പം ഉരുളുന്ന കൂറ്റന്‍ റോബട്ട് എന്നതായിരുന്നു. ഇതേ ടെക്‌നോളജി മറ്റു മേഖലകളില്‍ പ്രയോജനപ്പെടുത്താനാകുമോ എന്നാണ് പുതിയ അന്വേഷണം. റോബട്ടിക്‌സ് കേന്ദ്രമാക്കി സ്വയം നീങ്ങാന്‍ കെല്‍പ്പുള്ള ഉല്‍പ്പന്നം എന്ന ആശയത്തെക്കുറിച്ച് ആപ്പിള്‍ ആദ്യമായി ആരായുന്നത് 2020ല്‍ ആയിരുന്നു. ഇത് ഇപ്പോഴും തുടരുന്നു എന്ന് ഗുര്‍മന്‍.ഇതൊക്കെയാണെങ്കിലും റോബട്ടിക്‌സ് ടെക്‌നോളജി എങ്ങനെ ഉത്തമമായി പ്രയോജനപ്പെടുത്താം എന്ന ചര്‍ച്ചയും ആദ്യ ഘട്ട പരീക്ഷണങ്ങളും മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇങ്ങനെ പരീക്ഷിക്കുന്ന ഒരു ഉപകരണം കമ്പനിക്കുളളില്‍ അറിയപ്പെടുന്നത് ജെ595 എന്നാണ്. ഇതാകട്ടെ മേശപ്പുറത്തു പിടിപ്പിക്കാവുന്നതും ആണ്. ഇതില്‍ ഐപാഡിനു സമാനമായ ഒരു വലിയ ഡിസ്‌പ്ലെ ഉണ്ട്. ക്യാമറകളും. ഇതിനെ ഉറപ്പിച്ചു നിർത്തുന്ന ഭാഗത്ത് ഒരു റോബട്ടിക് ആക്ചുവേറ്ററും ഉണ്ട്. ഈ ഉല്‍പ്പന്നം 2026-27 കാലഘട്ടത്തില്‍ പുറത്തിറക്കുമെന്ന് ഗുര്‍മന്‍. ഇതിനു പുറമെ മൊബൈല്‍ റോബട്ടുകളും, അടുത്ത പതിറ്റാണ്ടില്‍ ഹ്യൂമനോയിഡ് (മനുഷ്യാകാരമുള്ള) റോബട്ടുകളും പുറത്തിറക്കിയേക്കും എന്നാണ് ഗുര്‍മന്റെ പ്രവചനം.