കൊച്ചി: വിഴിഞ്ഞത്തേക്ക് പുതിയ കപ്പൽ വരുന്നു. എം എസ് സിയുടെ ഭീമൻ മദർഷിപ്പ് ആണ് തുറമുഖത്തേക്ക് എത്തുന്നത്. ഈ മാസം 30 ന് കപ്പൽ വിഴിഞ്ഞത്ത് നങ്കുരമിടുമെന്നാണ് വിവരം.എം എസ് സി ഡേല കപ്പലിന് 366 മീറ്റർ ആണ് നീളം.ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി എം എസ് സിയുടെ കൂറ്റൻ മദർഷിപ്പാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. ജൂലൈയിലാണ് വിഴിഞ്ഞത്ത് ആദ്യ കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോ എത്തിയത്. വിഴിഞ്ഞത്തിറക്കാനുള്ള 2000 കണ്ടെയ്നറുൾപ്പെടെ 8000 ത്തോളം കണ്ടെയിനറുകളാണ് കപ്പലിലുണ്ടായിരുന്നത്. പിന്നാലെ രണ്ടാമത്തെ കണ്ടെയ്നർ കപ്പൽ ‘മാറിൻ അസൂർ’ വിഴിഞ്ഞത്ത് എത്തിയിരുന്നു.