തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ ISRO യുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ പിസി പാലം എയുപി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.. കേരളത്തിലെയും, ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1- 12 വരെയുള്ള ക്ലാസുകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് മത്സരത്തിനായി പരിഗണിച്ചത്… ഒട്ടേറെ തവണ ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിജയമുദ്ര പതിപ്പിച്ച സ്കൂളിന് ഐഎസ്ആർഒയുടെ അംഗീകാരം കൂടുതൽ വിജയ ശോഭ നൽകി..ISRO യുടെ അംഗീകാരം ആദ്യമായാണ് സ്കൂളിനെ തേടിയെത്തുന്നത്…തിരുവനന്തപുരം VSSC യിലെ Dr ശ്രീനിവാസൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക-ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയിൽ നിന്ന് ഉപഹാരം ഹെഡ്മാസ്റ്റർ ബിനോയ്, അധ്യാപികമാരായ സീനത്ത്, അഭില എന്നിവർ ചേർന്ന് ഏറ്റുവാങ്ങി… VSSC അസോസിയേറ്റ് ഡയറക്ടർ Dr. വി. അശോക് സ്വാഗതം പറഞ്ഞ ചടങ്ങിൽ VSSC ഡയറക്ടർ Dr. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു..