അഞ്ചുകുന്ന് നിക്കാഹ് കഴിഞ്ഞ ദിവസം പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിച്ച നവവധു ഒടുവിൽ മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങതൊടിക ഷഹാന ഫാത്തിമ (21)യാണ് മരിച്ചത്.കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്. നിക്കാഹിന് മുമ്പേ ചെറിയ പനിയും മറ്റും ഉണ്ടായിരുന്ന ഷഹാനയെ നിക്കാഹിന്റെ അന്ന് വൈകീട്ട് പനി ശക്തമായതോടെ ഡോക്‌ടർമാരുടെ നിർദേശപ്രകാരം വിദഗ്‌ധ പരിശോധനക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഷഹാന ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. നിക്കാഹ് കഴിഞ്ഞതിന്റെ സന്തോഷം മാറും മുമ്പുള്ള ഷഹാനയുടെ വേർപാട് നാടിനെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി.