കണ്ണൂർ: നിപയിൽ ആശ്വാസം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇന്നലെ പഴക്കടയിലെ തൊഴിലാളികളായ രണ്ട് പേരെയാണ് നിപ ലക്ഷണങ്ങൾ കാണിച്ചതോടെ നിരീക്ഷണത്തിലാക്കിയത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. നേരിയ ലക്ഷണങ്ങളാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.