ചോക്കാട് (മലപ്പുറം): ചോക്കാട് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി യുവാവ് മരിച്ചു. ചോക്കാട് പരുത്തിപ്പറ്റ നിവാസിയായ ഇല്ലിക്കൽ അലിയുടെ മകൻ സർതാജ് (25) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ മലപ്പുറം ചോക്കാട് കെട്ടുങ്ങലിലാണ് സംഭവം.നാട്ടിലെ സുഹൃത്തുക്കള്‍ക്കൊപ്പം ചോക്കാട് പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. ഇതിനിടയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങി പോവുകയായിരുന്നു. അരമണിക്കൂറോളം യുവാവ്‌ കല്ലിൽ കുടുങ്ങി വെള്ളത്തിനടിയിലായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ഏറെ പണിപ്പെട്ട് കല്ലിനടിയിൽ നിന്നും യുവാവിനെ പുറത്തെടുത്ത് പൂക്കോട്ടുംപാടം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്ന യുവാവ് അവധിക്കു നാട്ടിലെത്തിയതായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!