കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ജീവൻ മാത്രം തിരികെ കിട്ടി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചതായി പരാതി ഉയര്‍ന്നു. ഇത് സംബന്ധിച്ച് പരാതിയുള്ള ഒരാൾ ഒരു സ്വകാര്യ മാധ്യമത്തോട് ഇത് സ്ഥിരീകരിച്ചു. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു.