പറവൂർ: പറവൂരിൽ മത്സ്യ ബന്ധനത്തിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങിമരിച്ചു. ഏഴിക്കര കടക്കര നോർത്ത് കൊഴിപ്രം വീട്ടിൽ ബാബു (50), മകൾ നിമ്മ്യ(16) എന്നിവരാണ് ശനി രാത്രി വീരൻപുഴയിൽ മുങ്ങിമരിച്ചത്. രാത്രി ഒമ്പതരയോടെയാണ് ബാബുവും മകളും ചെറുവഞ്ചിയിൽ മീൻപിടിക്കാൻ പോയത്. പത്തരയോടെ പുഴയിൽനിന്ന്‌ നിമ്മ്യയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്.പൊലീസും ഫയർഫോഴ്സും എത്തുന്നതിനുമുമ്പ് ‌രണ്ടുപേരെയും നാട്ടുകാർ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മത്സ്യത്തൊഴിലാളിയാണ് ബാബു. കടമക്കുടി ഗവ. വൊക്കേഷണൽ എച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥിയാണ് നിമ്മ്യ. വിനീതയാണ് ബാബുവിന്റെ ഭാര്യ. മിഥുൻ മകനാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!