ലണ്ടൻ: ബ്രിട്ടനിൽ മലയാളി നഴ്സിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവിനെ ഭർത്താവ് സാജു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് ബ്രിട്ടനിൽ കെറ്ററിംഗിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കും.കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് ബ്രിട്ടീഷ് പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ഭർത്താവ് സാജുവിനെതിരെ കൊലക്കുറ്റം ചുമത്തും. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള സാജുവിനെ 72 മണിക്കൂറുകൾ കൂടി പൊലീസ് കസ്റ്റഡിയിൽ വെക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.യുകെയിൽ നഴ്‌സായി ജോലിചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാൻവി (4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജുവിൻറെ ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചെലേവാലൻ സാജു(52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്.അഞ്ജുവി​ന്റെ ഭർത്താവ് സാജു ജോലിയില്ലാത്ത വിഷമത്തിലായിരുന്നുവെന്നും ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന പ്രകൃതക്കാരനായിരുന്നെന്നും കഴിഞ്ഞ ദിവസം അഞ്ജുവിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു. മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണമയച്ചിരുന്നില്ല. മകൾ ഏറെ നാളായി വിഷാദത്തിലായിരുന്നു. വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കുമ്പോഴൊക്കെ ദുഃഖത്തിലായിരുന്നു. എന്നാൽ ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും അശോകൻ പറഞ്ഞു.കോട്ടയം സ്വദേശിനിയായ നഴ്സും മക്കളും കൊല്ലപ്പെട്ട ഞെട്ടലിലാണ് കുടുംബം. കോട്ടയം മറവൻതുരുത്തിനടുത്ത് കുലശേഖരപുരം സ്വദേശിനിയായ അഞ്ജുവിനെ ഇം​ഗ്ലണ്ടിലെ നോർത്താംപ്ടൺഷയർ കെറ്ററിംഗിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജുവിനോടൊപ്പം രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ അഞ്ജു മരിച്ച നിലയിലായിരുന്നു. തൊട്ടടുത്ത് ചോരയിൽ കുളിച്ച് കിടന്ന മക്കൾക്ക് അപ്പോഴും ജീവനുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.നോർത്താംപ്ടൺഷയറിലെ കെറ്ററിംഗിൽ വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോൾ അഞ്ജുവും മക്കളും ചോരയിൽ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു.യുകെയിൽ സർക്കാർ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വർഷം മുമ്പാണ് ഇവർ യുകെയിൽ എത്തിയത്. ഭർത്താവ് സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സാജുവിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!