തിരുവല്ല: ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാംവര്‍ഷ ബി ഫാം വിദ്യാര്‍ത്ഥിനി കരുനാഗപ്പള്ളി സ്വദേശി ഷബാന (20)യാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഷബാനയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തിരുവല്ല പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും