കോഴിക്കോട്: ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. അത്തോളി മൊടക്കല്ലൂർ താഴെക്കുനി പനോളി അൻവർ (48) ആണ് പിടിയിലായത്. കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. പ്രതിയും ജീവനക്കാരനും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിൽ കലാശിക്കുകയായിരുന്നു.ബാറിൽ വെച്ച് ജീവനക്കാരനെ കത്തികൊണ്ട് കഴുത്തിന് കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരിയിലെ റിസോട്ട് ജീവനക്കാരനാണ് അറസ്റ്റിലായ ഇയാൾ.വൈത്തിരിയിലേക്ക് പോകുന്ന വഴി അൻവർ മദ്യപിക്കാൻ എത്തിയപ്പോൾ ബാറിൽ വെച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് അൻവറിന് മർദ്ദനമേറ്റിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തൻ്റെ ബാഗിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് തന്നെ മർദ്ദിച്ച വിജുവിനെ അൻവര്‍ കഴുത്തിൽ കുത്തിയത്. വിജു കൊലപാതക കേസിൽ മുൻപ് പ്രതിയായിരുന്നു. സംഭവത്തിൽ താമരശ്ശേരി ഡിവൈഎസ്‌പി എം.പി വിനോദിൻ്റെ നിർദ്ദേശപ്രകാരം സിഐ കെ.ഒ പ്രദീപും ക്രൈം സ്കോഡ് അംഗങ്ങളും ചേർന്നാണ് വൈത്തിരിയിൽ വെച്ച് പ്രതിയെ പിടികൂടിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!