വയനാട്: മക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പിതാവ് ജീവനൊടുക്കി. വാളാട് കണ്ണിമൂല കുടിയിരിക്കൽ ആന്റണി(45)യാണ് ജീവനൊടുക്കിയത്. മദ്യപിച്ച് വന്ന് പ്രായപൂർത്തിയാകാത്ത മക്കളെ മർദ്ദിച്ച സംഭവത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.പത്തും, പതിമൂന്നും വയസായ ഇയാളുടെ കുട്ടികളുടെ പരാതിയിലാണ് തലപ്പുഴ പോലീസ് കേസെടുത്തിരുന്നത്. കേസിന്റെ നടപടി ക്രമങ്ങൾക്കായി ആന്റണിയോട് ഇന്നലെ സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും ആന്റണി ഹാജരാവാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനൊടുക്കിയതായി കണ്ടെത്തിയത്.മദ്യപാനിയായിരുന്ന ആന്റണി വെൽഡിംഗ് ജീവനക്കാരനായിരുന്നു. മദ്യപിച്ചെത്തി കുട്ടികളെ മർദ്ദിക്കുന്നത് പതിവായതോടെ ഇദ്ദേഹത്തിന്റെ വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ,ബന്ധുക്കളുടെ സഹായത്തോടെ പോലീസിനെ വിവരമറിയിച്ചു. കുട്ടികൾ പരാതി നൽകിയതോടെ ഇയാളുടെ പേരിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അതിനിടയിലാണ് ജീവനൊടുക്കിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!