Month: August 2025

തിരോധാന കേസുകൾ; സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു

ചേർത്തലയിലെ ദുരൂഹ തിരോധാന കേസുകളിൽ സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. സെബാസ്റ്റ്യന്റെ ഭാര്യയോട് ചോദ്യം ചെയ്യലിനായി കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താൻ അന്വേഷണസംഘം ആവശ്യപ്പെട്ടു. പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും.അതേ…

തെങ്ങില്‍ കയറുന്ന യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റു; 55 വയസുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടിൽ തേങ്ങ പറിക്കുന്നതിനായി തെങ്ങില്‍ കയറിയപ്പോൾ കടന്നല്‍ക്കുത്തേറ്റ് 55-കാരന് ദാരുണാന്ത്യം. തരിയോട് എട്ടാംമൈല്‍ ചെറുമലയില്‍ ജോയ് പോള്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ തെങ്ങില്‍ കയറുന്ന യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെയാണ് കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിച്ചത്.കടന്നൽ കുത്തേറ്റ് തളര്‍ന്നുപോയ ജോയ്…

കുട്ടികളുടെ ഏകീകൃത ഭക്ഷണ മെനു; കുട്ടികൾക്ക് ബിരിയാണി ലഭ്യമായി തുടങ്ങിയില്ല

മെനു പരിഷ്കരിച്ച് മന്ത്രി വീണാ ജോർജ് പ്രഖ്യാപനം നടത്തി രണ്ട് മാസമായിട്ടും സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് ബിരിയാണി ലഭ്യമായി തുടങ്ങിയില്ല. അധിക ഫണ്ട് ലഭിച്ചിട്ടില്ലെന്നും നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഫണ്ട് മാത്രമാണ് ഇപ്പോഴും ലഭിക്കുന്നതെന്നുമാണ് അധ്യാപകർ പറയുന്നത്. ഒരു ​കുട്ടിക്ക് അഞ്ച് രൂപ…

വൻ നിയമന ക്രമക്കേട്; റവന്യൂ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ ആറുമാസം മാത്രം ജോലി ചെയ്തവരെ എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് മാറ്റി

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ വൻ നിയമന ക്രമക്കേട്. റവന്യൂ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ ടൈപ്പിസ്റ്റ് തസ്തികയിൽ ആറുമാസം മാത്രം ജോലി ചെയ്തവരെ എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് മാറ്റി. ടൈപ്പിസ്റ്റ് കം ക്ലർക്ക് തസ്തികയിൽ കയറിയ അഞ്ചുപേർക്കാണ് നിയമന മാറ്റം നൽകിയത്. ഈ…

ഒന്നാംപാദ വാർഷിക പരീക്ഷ ആ​ഗസ്റ്റ് 18 മുതൽ; 29 മുതൽ ഓണാവധി

തി​രു​വ​ന​ന്ത​പു​രം: 2025-26 അധ്യയന വർഷത്തെ ഒന്നാംപാദ വാർഷിക പരീക്ഷ ആ​ഗസ്റ്റ് 18 മുതൽ. യു.​പി, ഹൈ ​സ്‌​കൂ​ൾ, പ്ല​സ്‌ ടു വരെയുള്ള ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആഗ​സ്‌​റ്റ്‌ 18ന് ആരംഭിച്ച് പ്ലസ് ടു ഒഴികെയുള്ളവർക്ക് 26 ന് അവസാനിക്കും. എ​ൽ.​പി വി​ഭാ​ഗ​ത്തി​ന്‌ 20നാ​ണ് പ​രീ​ക്ഷ…

വീണ്ടും ​ഗവർണറെ കണ്ട് ചാണ്ടി ഉമ്മൻ; മോചനത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടു

ന്യൂഡൽഹി: യെമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ സജീവമായിരിക്കെ, പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എംഎൽഎ ചാണ്ടി ഉമ്മൻ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. പ്രവാസി വ്യവസായി സാജൻ…

കാറിലിരുത്തിയിട്ട് മാതാപിതാക്കൾ ജോലിക്ക് പോയി; തിരികെ വന്നപ്പോൾ കുട്ടി മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി ജില്ലയിലെ തിങ്കൾകാട്ടിൽ ആറു വയസ്സുകാരി കാറിനുള്ളിൽ മരിച്ച നിലയിൽ. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു.മാതാപിതാക്കൾ കുട്ടിയെ കാറിനുള്ളിൽ ഇരുത്തി ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു. തിരികെ…

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം ഓ​ഗസ്റ്റ് 22 വരെ നീട്ടണമെന്ന് മുസ്‌ലിംലീഗ്

തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കുന്നതിന് അനുവദിച്ച സമയം അപര്യാപ്തമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് ഓഗസ്റ്റ് 22 വരെ നീട്ടണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.വോട്ടർപട്ടിക പുതുക്കൽ പ്രക്രിയക്ക് പരിമിതമായ സമയം മാത്രമാണ് അനുവദിച്ചത്.…

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം ഓ​ഗസ്റ്റ് 22 വരെ നീട്ടണമെന്ന് മുസ്‌ലിംലീഗ്

തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കുന്നതിന് അനുവദിച്ച സമയം അപര്യാപ്തമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് ഓഗസ്റ്റ് 22 വരെ നീട്ടണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.വോട്ടർപട്ടിക പുതുക്കൽ പ്രക്രിയക്ക് പരിമിതമായ സമയം മാത്രമാണ് അനുവദിച്ചത്.…

മെസ്സി കേരളത്തിലേക്ക് ഇല്ല; സ്ഥിരീകരിച്ച് കായിക മന്ത്രി

തിരുവനന്തപുരം: ഫുട്ബാൾ താരം മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഒക്ടോബറില്‍ മെസ്സി കേരളത്തിൽ കളിക്കുമെന്നാണ് മന്ത്രി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യം…

error: Content is protected !!