കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ വൻ നിയമന ക്രമക്കേട്. റവന്യൂ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ ടൈപ്പിസ്റ്റ് തസ്തികയിൽ ആറുമാസം മാത്രം ജോലി ചെയ്തവരെ എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് മാറ്റി. ടൈപ്പിസ്റ്റ് കം ക്ലർക്ക് തസ്തികയിൽ കയറിയ അഞ്ചുപേർക്കാണ് നിയമന മാറ്റം നൽകിയത്. ഈ തസ്തികയിൽ അഞ്ചു വർഷം പൂർത്തിയായവർക്ക് മാത്രമേ ക്ലർക്ക് ആയി മാറ്റം നൽകാവൂ എന്നാണ് ചട്ടം.തസ്തിക മാറ്റം റദ്ദാക്കി നിലവിലെ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. സര്‍ക്കാര്‍ അനുകൂല സർവീസ് സംഘടന നേതാക്കളാണ് ക്രമക്കേടിന് പിന്നിലെന്ന് ആരോപണം.