Month: July 2025

മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി; പിടിച്ചുമാറ്റാനെത്തിയ പിതാവിനും മർദ്ദനം

ആലപ്പുഴ: മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശി ആനിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് നിര്‍മ്മാണ തൊഴിലാളിയായ മകന്‍ ജോണ്‍സണ്‍ ജോയി അമ്മയെ ക്രൂരമായി ആക്രമിച്ചത്.പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍…

പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഫ്ലക്സ് ബാനറുകൾ

നരിക്കുനി കൊട്ടയോട്ട് താഴം സ്വദേശിയെ വിദ്യാർഥിനികൾ ക്കെതിരേ ലൈംഗികാതിക്രമം നട ത്തിയതിന് പോക്സോ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്

നാലുപുരക്കൽ സബിത നിര്യാതയായി

പോലൂർ: നാലുപുരക്കൽ വിനീഷ്കുമാറിൻ്റെ ഭാര്യ സബിത(45) നിര്യാതയായി. മക്കൾ: വൈഷ്ണവ് , നിയ അച്ഛൻ : പരേതനായ പാറക്കൽ മീത്തൽ ഭാസ്ക്കരൻ. അമ്മ : സാവിത്രി. സഹോദരങ്ങൾ : സബീഷ് (പൈമ്പാലുശ്ശേരി) സബിന (ബാലുശ്ശേരി ) സബില (കല്ലായി)

മലയാളി കുടുംബം സ‌ഞ്ചരിച്ച കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; നാല് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

സലാല: സലാലയിൽ നിന്നുള്ള മടക്ക യാത്രയിൽ മലയാളി കുടുംബം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നാലു വയസ്സുകാരി മരിച്ചു. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം ഉണ്ടായത്. ചുഴലിക്കാറ്റിൽപ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കണ്ണൂർ മട്ടന്നൂർ കീഴ്‌ശ്ശേരി സ്വദേശി നവാസിന്റെയും ഭാര്യ റസിയയുടെയും…

നാളെ സ്വകാര്യ ബസ് സമരം, 22 മുതൽ അനിശ്ചിതകാല ‌പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. നാളെ സൂചന പണിമുടക്കാണ്. 23ാം തീയതി മുതൽ അനി‌ശ്ചിതകാല പണിമുടക്ക് നടത്തും.ദീർഘകാലമായി സർവിസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളുടേയും…

തിരുവമ്പാടി സ്വദേശി സഊദിയിൽ പാകിസ്ഥാൻ പൗരന്റെ ട്രക്ക് കയറി മരണപ്പെട്ടു

ത്വായിഫ്: സഊദിയിൽ കോഴിക്കോട് സ്വദേശിപാകിസ്ഥാൻ പൗരൻ്റെ ട്രക്ക് കയറി മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശി സ്രമ്പിക്കൽ മുസ്‌തഫ (46 വയസ്സ്) യാണ് സഊദി അറേബ്യയിലെ തായിഫിന് സമീപം മരിച്ചത്. പാകിസ്ഥാൻ പൗരൻ്റെ ട്രക്ക് കയറിയാണ് മരണം.തർക്കത്തിനിടെ പാക് പൗരൻ ട്രക്ക്…

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ

ഇടുക്കി: തുടരെത്തുടരെയുണ്ടാകുന്ന അപകടങ്ങൾ മൂലം ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ. ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കും ബാധകമാണെന്ന് കളക്ടർ അറിയിച്ചു.മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ…

കേരളത്തിലെ തെരുവ് നായ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഇങ്ങനെ..

കൊച്ചി: സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം വർധിക്കുന്നെന്ന് റിപ്പോർട്ട്. അഞ്ചു മാസത്തിനിടെ 1,65,136 പേർക്ക് തെരുവ് നായകളുടെ കടിയേറ്റു എന്നാണ് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇതിൽ 17 പേർ പേവിഷബാധയേറ്റ് മരിച്ചെന്നും ആരോ​ഗ്യ വകുപ്പ് നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. വിവരാവകാശ പ്രവർത്തകനായ…

പോക്സോ കേസ്: നരിക്കുനി കൊട്ടയോട്ടു താഴം സ്വദേശി പിടിയിൽ

കോഴിക്കോട് : വിദ്യാർഥിനികൾ ക്കെതിരേ ലൈംഗികാതിക്രമം നട ത്തിയ പ്രതി പിടിയിൽ. നരിക്കുനി കൊട്ടയോട്ടുതാഴം സ്വദേശി മേലേപ്പാട്ട് വീട്ടിൽ അബ്ദുൽ കരീം (41)നെയാണ് കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്

error: Content is protected !!